മുഖ്യമന്ത്രിയുടെ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ഇഡിയെ തടയില്ല

കിഫ്‌ബിക്ക് എതിരായ ഇഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. കേന്ദ്ര അന്വേഷണ ഏജൻസിയുടെ മേൽ ഇടപെടാനാവില്ലെന്ന് സുനിൽ അറോറ ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

മാർച്ച് മുതൽ ഈ വിഷയങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് അന്വേഷണ ഏജൻസികളെ തടയാൻ കഴിയില്ല. ഇ ഡി പെരുമാറ്റ ചട്ട ലംഘനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ആരോപിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് ഇ ഡി കിഫ്‌ബി ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇടപ്പെടുന്നതെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചത്. ഇഡി നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം