തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കണ്ണൂരിൽ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം നടത്തിയതിന് കെ കെ രാഗേഷ് എംപിക്കും, കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം വിശദീകരണം നൽകണം.
തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനു ശേഷം നവീകരിച്ച
മുണ്ടേരി സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തതിനാണ് കെ.കെ രാഗേഷ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. അറവ് മാലിന്യ മുക്തമായ കോർപ്പറേഷൻ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതുപരിപടി ഉദ്‌ഘാടനം ചെയ്തതിനാണ് കണ്ണൂർ മേയർ ടി.ഒ മോഹനന് നോട്ടീസ് നൽകിയത്. ജില്ലാ വരണാധികാരി കൂടിയായ കളക്ടർ ടി.വി സുഭാഷാണ് ഇവരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.