ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ അനുവദിച്ച് ബിസിസിഐ.സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക. രണ്ടാം മത്സരത്തിൽ 12000-15000 കാണികളെ അനുവദിക്കുമെന്നാണ് സൂചന.ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക.
ആദ്യ രണ്ട് മത്സരങ്ങളും ചെപ്പോക്കിലാണ്. 13ന് രണ്ടാം മത്സരവും ചെന്നൈയിൽ നടക്കും. ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ അവസാനത്തെ രണ്ട് മത്സരങ്ങൾ നടക്കും.