ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. സതാംപ്റ്റണെ എതിരില്ലാത്ത ഒന്‍പത് ഗോളിന് യുണൈറ്റഡ് തകര്‍ത്തു. ആന്റണി മാര്‍ഷ്യല്‍ രണ്ട് ഗോള്‍ നേടി. ഇതോടെ 44 പോയിന്റുമായി ലീഗില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്.
രണ്ടാം മിനിട്ടില്‍ അലക്‌സ് ജാങ്കേവിറ്റ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെയാണ് സതാംപ്റ്റണിന്റെ പതനം തുടങ്ങിയത്. 18-ാം മിനിട്ടില്‍ ആരോണ്‍ വാന്‍ ബിസാക്ക ഗോള്‍ മഴയ്ക്ക് തുടക്കമിട്ടു. റാഷ്‌ഫോഡ്, കവാനി, മക്ടോമ്‌നി, ഹെര്‍ണാണ്ടസ്, ഡാനിയേല്‍ ജെയിംസ് എന്നിവരും ഗോള്‍ നേടി. യാന്‍ ബെഡ്‌നാരക്കിന്റെ സെല്‍ഫ് ഗോളും പട്ടികയില്‍ ഇടംപിടിച്ചു.86-ാം മിനിട്ടില്‍ ബെഡ്‌നാരക്കും ചുവപ്പ് കാര്‍ഡില്‍ പുറത്തായി.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സനലിനെ വോള്‍വ്‌സ് വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം.ആഴ്‌സനലിന്റെ ഡേവിഡ് ലൂയിസും ലെനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ലീഗില്‍ ആഴ്‌സനല്‍ പത്തും വോള്‍വ്‌സ് പതിനാലും സ്ഥാനത്താണ്. റോണോ ഇരട്ട ഗോള്‍ സ്വന്തമാക്കി.