കൊവിഡ് വാക്സിനേഷനെ എതിർക്കേണ്ടതില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി സക്കറിയാസ് . സങ്കര വൈദ്യത്തിനെതിരെ ഐഎംഎ നടത്തുന്ന റിലെ സത്യാഗ്രഹ സമര വേദിയിലാണ് ഡോ.പി.ടി സക്കറിയാസ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ശരിയായ ഹോം ക്വറന്റയിൻ പാലിക്കാത്തത് കാരണമാണ് രോഗം വർധിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയതിനെതിരെയാണ് ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് മുതൽ 14 വരെയാണ് സമരം.