അവസാന 3 ഗോളുകൾ! ഒടുവിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിന്റെ ഗോൾവരൾച്ചയ്ക്കു പരിഹാരമായി

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ 3–1നു തോൽപിച്ച ചെമ്പടയുടെ കഴിഞ്ഞ 5 മത്സരങ്ങളിലെ വിജയമില്ലായ്മയ്ക്കും അറുതിയായി. കഴിഞ്ഞ മത്സരങ്ങളിലൊന്നും ലിവർപൂളിനു ഗോൾ നേടാൻ കഴിയാതിരുന്നതിന്റെ വിഷാദം തീർക്കുന്നതായിരുന്നു 3 ഗോളുകൾ. ജയത്തോടെ 20 കളിയിൽ 37 പോയിന്റുമായി ലിവർപൂൾ 4–ാം സ്ഥാനത്തെത്തി. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ വെറും 4 പോയിന്റ് മാത്രം പിന്നിൽ.

ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+4) ഫിർമിനോ ഗോളടി തുടങ്ങിവച്ചു. 2–ാം പകുതിയുടെ തുടക്കത്തിൽ (47–ാം മിനിറ്റ്) ട്രെന്റ് അലക്സാണ്ടർ അർനോൾഡ് അടുത്ത ഗോളും നേടി. 2 മിനിറ്റിനുശേഷം പിയറി എമിലി ഹിബെർജ് ടോട്ടനത്തിനായി ഒരു ഗോൾ മടക്കിയെങ്കിലും 65–ാം മിനിറ്റിൽ സാദിയോ മാനെയിലൂടെ ഒരുഗോൾ കൂടി നേടി ലിവർപൂൾ പട്ടിക പൂർണമാക്കി.