2020 ജനുവരി 30നാണ് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. തുടക്കത്തില്‍ പ്രതിരോധത്തില്‍ നമ്ബര്‍ വണ്‍ ആണെന്ന പ്രചരണമായിരുന്നു. ലോകാരോഗ്യസംഘടന വരെ കേരളത്തിന്‍്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തിയിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചു. എന്നാല്‍, കൊവിഡ് എത്തി ഒരു വര്‍ഷം പിന്നിടുമ്ബോള്‍ ഇപ്പോഴും കേരളം നമ്ബര്‍ വണ്‍ തന്നെയാണ്. പക്ഷേ, പ്രതിരോധത്തില്‍ അല്ല, മറിച്ച് രോഗവ്യാപനത്തില്‍ ആണെന്ന് മാത്രം.
ഇപ്പോള്‍ രാജ്യത്തെ രോഗവ്യാപനത്തില്‍ നമ്ബര്‍ വണ്‍ ആയിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കൊറോണ ആശങ്ക ഒഴിയുന്നില്ല. രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ കൊറോണ രോഗ വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട് രോഗികളുടെ എണ്ണം പ്രതിദിനം ആയ്യായിരത്തിന് മുകളിലായി തുടരുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ദിനം പ്രതി കുറയുമ്ബോള്‍ സംസ്ഥാനത്തെ സ്ഥിതി മോശമായി തുടരുകയാണ്. വുഹാനില്‍ നിന്നും കേരളത്തിലെത്തിയ തൃശൂര്‍ സ്വദേശികള്‍ക്കാണ് 2020 ജനുവരി 30ന് ആദ്യം രോഗം സ്ഥിരീകരിച്ചത്. കൃത്യമായി രോഗികളെ കണ്ടെത്തുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റി. മരണനിരക്കിന്്റെ കാര്യത്തില്‍ ഇപ്പോള്‍ ആശ്വാസമുണ്ടെങ്കിലും ഇതാണ് അവസ്ഥയെങ്കില്‍ അതും പിടിച്ചുനിര്‍ത്താന്‍ സര്ക്കാരിനായേക്കില്ല.