ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ്

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ്. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനപ്പെട്ട അഭിമാനങ്ങളിൽ ഒന്നായ വ്യോമസേന രാജ്യത്തിന്റെ ആത്മ വിശ്വാസത്തിന്റെ കൂടി പ്രതീകമാണ്. “നഭ സ്പർശം ദീപ്തം “ഈ ആപ്തവാക്യത്തിന്റെ ചിറകിന് താഴെ 88 വർഷങ്ങളായി ഇന്ത്യൻ വ്യോമസേനയുടെ സുരക്ഷയും സംരക്ഷണവും അനുഭവിക്കുകയാണ് ഇന്ത്യ.ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമസേന രൂപീകൃതമായത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന അത് മാറുകയും ചെയ്തിരിക്കുന്നു. 1.7 ലക്ഷം അംഗങ്ങളിൽ അധികം ഉൾക്കൊള്ളുന്നതാണ്ള്ക്കൊി ഇന്ന് ഇന്ത്യൻ വ്യോമസേന. 1947-48 ഒന്നാം ഇന്ത്യ–പാക്ക് യുദ്ധത്തിൽ തുടങ്ങി 1962 ലെ ഇന്ത്യ–ചൈന യുദ്ധം 1965 രണ്ടാം ഇന്ത്യ–പാക്ക് യുദ്ധം 1971 ബംഗ്ലദേശ് വിമോചനം 1971 ലെ ബംഗ്ലദേശിലെ മേഘ്ന ഹേലി ബ്രിജ് ആക്രമണം എന്നിവയിലായിരുന്നു ആദ്യകാലത്ത് ഇന്ത്യൻ വ്യോമസെന ശൌര്യം അറിയിച്ചത്. പിന്നിടിങ്ങോട്ട് 1971 ബംഗ്ലദേശിലെ ടൻഗെയ്ൽ എയർ ഡ്രോപ് , 1984 സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂത് 1987 ഓപ്പറേഷൻ പൂമാലയ് – ജാഫ്ന, ശ്രീലങ്ക 1988 ഓപ്പറേഷൻ കാക്ടസ് – മാലദ്വീപ് അട്ടിമറി പരാജയപ്പെടുത്തൽ 1999 കാർഗിൽ യുദ്ധത്തിന്റെ ഭഗമായ നിർണ്ണായക ഓപ്പറേഷൻ സഫേദ് സാഗർ 2019 ബാലാക്കോട്ട് പ്രത്യാക്രമണം തുടങ്ങിയ ദൌത്യങ്ങളിലൂടെയും ഇന്ത്യൻ വ്യോമസേനയുടെ രാജ്യത്തിന്റെ കരുത്തായി