ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി മുഴുവൻ നടന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസ് കേന്ദ്രീകരിച്ച് ആണെന്ന് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം നിയമസഭയിൽ. വടക്കാഞ്ചേരിയിൽ ഭൂമി വാങ്ങിയപ്പോൾ തന്നെ ആക്ഷേപം ഉണ്ടായിരുന്നുവെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അനിൽ അക്കര എംഎൽഎ ആരോപിച്ചു.
2019 ജൂലൈയിൽ 15 കോടി അനുവദിച്ചു സർക്കാർ ഫ്ലാറ്റ് പണിയാൻ അനുമതി നൽകി. അന്ന് തന്നെയാണ് റെയ്ഡ് ക്രസൻ്റുമായി ധാരണാപത്രം ഒപ്പിട്ടത്. ശിവശങ്കർ ആവശ്യപ്പെട്ട പ്രകാരമാണ് പദ്ധതിയിലേക്ക് റെഡ്ക്രസൻ്റ് കടന്നുവരുന്നത്. ഇതു തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അനിൽ അക്കര നിയമസഭയിൽ പറഞ്ഞു.