മുത്തങ്ങ ഭൂസമരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയ എഴുത്തുകാരനും സുൽത്താൻബത്തേരി ഡയറ്റ് ലെക്ച്ചറുമായിരുന്ന കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ബത്തേരി സബ്കോടതി ജഡ്ജി അനിറ്റ് ജോസഫിൻ്റെതാണ് വിധി.
ചീഫ് സെക്രട്ടറി. ജില്ലാ കളക്ടർ, ബത്തേരി എസ് ഐ പി. വിശ്വംഭരൻ, എ എസ് ഐ മത്തായി , പോലീസുകാരായ വസന്തകുമാർ, രഘുനാഥ്, വർഗീസ്, പോലീസ് സി ഐ ദേവരാജൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ, സർക്കാർ പണം നൽകുകയും തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയും വേണമെന്ന് കോടതി അറിയിച്ചു