ഒന്നര വയസ്സുകാരന്റെ മരണം; അമ്മ അറസ്റ്റിൽ

കാസർഗോഡ് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റുചെയ്തു.പെര്‍ളത്തടുക്ക സ്വദേശി ഇരുപത്തഞ്ചുകാരിയായ ശാരദയാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസമാണ്  കേസിനാസ്പദമായ  സംഭവം നടന്നത്. കാട്ടുകുക്കെയിലെ കിണറ്റിൽ ഒന്നര വയസ്സുകാരനായ സ്വാതിക്കിനെ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവം നടന്ന ദിവസം കുഞ്ഞുമായി അമ്മ ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.മൃതദേഹം കണ്ടത്തിയതിനെ തുടർന്ന് നാട്ടുകാർ പരാതിയുന്നയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പരിയാരം മെ‍ഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നതിന്റ സൂചനകൾ ലഭിച്ചു. ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാരദ അറസ്റ്റിലായത്. രത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികത്സയിലായിരുന്നു ശാരദ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.