ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;സുരാജ് മികച്ച നടന്‍, പാർവതി നടി

ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമ്മൂട് നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനമാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.പാര്‍വതി തെരുവോത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉയരെയിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌ക്കാരം മോഹന്‍ലാലിന് ലഭിച്ചു. കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു മലയാളത്തില്‍ മനു അശോകന്‍ ചിത്രം ‘ഉയരെ’ ആണ് മികച്ച ചിത്രം. സി. നാരായണന്‍ ആണ് മികച്ച സംവിധായകന്‍. ദീപക് ദേവ് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. തെലുങ്കില്‍ നാഗാര്‍ജുനയ്ക്കും കന്നഡയില്‍ ശിവ രാജ്കുമാറിനുമാണ് വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌കാരങ്ങള്‍. അതേസമയം, തമിഴില്‍ മികച്ച നടന്‍ ധനുഷും (അസുരന്‍), നടി ജ്യോതികയുമാണ് (രാക്ഷസി). വേര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌ക്കാരം നടന്‍ അജിത്തിനാണ്. ഒത്ത സെറുപ്പു സൈസ് 7 എന്ന സിനിമയിലൂടെ പാര്‍ത്ഥിപന്‍ മികച്ച സംവിധായകനായി. ടു ലെറ്റ് ആണ് മികച്ച ചിത്രം. അനിരുദ്ധ് രവിചന്ദര്‍ മികച്ച സംഗീത സംവിധായകന്‍.