കേരളത്തിന് ഡിസംബറിൽ ജി എസ് ടി വഴി കിട്ടിയ വരുമാനം 1830 കോടി രൂപ. 2019 ഡിസംബറിൽ കിട്ടിയതിനേക്കാൾ 417. 62 കോടി കൂടുതലാണിത്. സംസ്ഥാനത്തിനകത്തെ വാണിജ്യത്തിൽ നിന്ന് 831 കോടിയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വാണിജ്യത്തിൽ 999 കോടിയുമാണ് ഡിസംബർ കിട്ടിയത്. നവംബർ 15.99 കോടി രൂപയായിരുന്നു വരുമാനം. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചതിനുശേഷം വിപണി സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിത്. എന്നാൽ നികുതി വളർച്ചയുടെ തോത് അപര്യാപ്തമാണ്. ജി എസ് ടി സാധാരണ സാഹചര്യത്തിൽ 14 ശതമാനം എങ്കിലും നികുതി വളർച്ച വേണം എന്ന വിലയിരുത്തലിലാണ് സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.