മലപ്പുറത്ത് കോട്ടയ്ക്കൽ ഷോപ്പിംഗ് കോംപ്ലെക്സിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത് തുടര്‍ന്ന് തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.