കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു. ഇർഷാദിനെ അഞ്ച് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. ഹൊസ്ദുർഗ് കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജറാക്കണമെന്നും നിർദേശിച്ചു.കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പുൾ നടത്താൻ സാധിച്ചിരുന്നില്ല. കൊലയ്ക്കുപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്.