കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം;ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും . കൊലപാതകം അന്വേഷിക്കുന്നത് കണ്ണൂർ എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്ന് അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കാഞ്ഞങ്ങാട്ടെത്തും. .ഇതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നത്. മുഖ്യപ്രതി ഇർഷാദിനെകസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും ലോക്കൽ പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പുൾപ്പെടെ നടത്താനായിട്ടില്ല.