വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

മലപ്പുറം :കുറ്റിപ്പുറം എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. വടക്കേ കളത്തിൽ ശങ്കരനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ കളി കഴിഞ്ഞു വരുന്നവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോകവെയാണ് മരിച്ചത്. ശരീരമാകെ നായ്ക്കൾ ക്രൂരമായി കടിച്ചു പറിച്ച നിലയയിലായിരുന്നു. പ്രദേശത്തെ തെരുവുനായ ശല്യം രൂക്ഷമാണ്.