ഇന്ത്യ-പാക്ക് അതിർത്തിയിൽ ഏറ്റുമുട്ടൽ

പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപം ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലർച്ചെ 2.30 നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരരെ കീഴ്‌പ്പെടുത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.