മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി

തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് നീക്കുപോക്ക് ഉണ്ടായിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി. മുല്ലപ്പള്ളി നടത്തിയ പ്രസ്താവന യു.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ നീക്കുപോക്കുണ്ടാക്കിയത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന താരത്തിലാണെന്നുന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും പാര്‍ട്ടി പറഞ്ഞു.