ലൗ ജിഹാദ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‍ലിം ദമ്പതികളെ വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു

 

ലൗ ജിഹാദ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‍ലിം ദമ്പതികളെ വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കല്യാണച്ചടങ്ങ് തടഞ്ഞത്. മുസ്‍ലിം പുരുഷൻ ഹിന്ദു സ്ത്രീയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന സന്ദേശമാണ് പൊലീസിന് ലഭിച്ചത്. തൊട്ടുപിന്നാലെ പൊലീസ് വധൂവരന്മാരെ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും ചെയ്തു. മുസ്ലിം സമുദായത്തില്‍ പെട്ടവരാണെന്ന് കണ്ടതിനെ തുടര്‍ന്ന് പിറ്റേദിവസം മാത്രമാണ് ഇരുവരെയും വിട്ടയച്ചത്. ലവ് ജിഹാദ് തടയുന്നതിനെന്ന പേരില്‍ യു.പി സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് നേരത്തെയും പൊലീസ് മിശ്രവിവാഹങ്ങള്‍ തടഞ്ഞത് വിവാദമായിരുന്നു.