കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കർഷകർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷി മന്ത്രി നൽകുന്ന വിശദീകരണം മനസിലാക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ഏത് സമയവും ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാന മന്ത്രി അറിയിച്ചു.ആദ്യം നടത്തിയ അഞ്ച് ചർച്ചയും പരാജയപെട്ടിരുന്നു. വിവാദ കാർഷിക നിയമങ്ങളിൽ ചില ഭേദഗതികൾക്ക് കേന്ദ്ര സർക്കാർ തയ്യാറാണ്.എന്നാൽ നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.കൂടുതൽ ദേശീയ പാതകൾ ഉപരോധിക്കുമെന്നും സമരം കൂടുതൽ ശക്തമാകുമെന്നുമുള്ള കർഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയുടെ അതിർത്തികളിൽ കേന്ദ്ര സേനയുടെ അടക്കം വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച നിശ്ചയിച്ച ചർച്ചയിൽ നിന്നും കർഷകർ പിൻമാറിയിരുന്നു.