വനിതാ സംവരണ വാർഡിൽ അഡ്വ പി ഇന്ദിരയ്ക്കെതിരെ എൽഡിഎഫും ബിജെപിയും രംഗത്തിറക്കുന്നത് പ്രമുഖരെ. കണ്ണൂർ കോർപ്പറേഷൻ 6 ആം ഡിവിഷൻ ആണിത്.കനത്ത പെൺപോരാട്ടം നടക്കുന്ന ഒരിടം കൂടിയാണിത്.യുഡിഎഫിന്റെ സ്ഥാനാർത്ഥി പി ഇന്ദിര, എൽഡിഎഫിന്റെ സ്ഥാനാർത്ഥി വിൻസി ജോസഫ്, എൻഡിഎ സ്ഥാനാർഥി അഡ്വ നവ്യ കെകെ എല്ലാവരും നല്ല പ്രതീക്ഷയിലാണെന്ന് പ്രൈം 21 നോട് പറഞ്ഞു. ഇത്തവണ വൻ ഭൂരിപക്ഷത്തോട് കൂടി കോർപറേഷൻ ഭരണം യുഡിഎഫ് പിടിച്ചടക്കുമെന്നും വലിയ പ്രതീക്ഷയിലാണെന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ പി ഇന്ദിര പറഞ്ഞു.ഈ വാർഡിൽ മുൻപുണ്ടായിരുന്ന കൗൺസിലർ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഓർക്കുമെന്നും അവ വോട്ടായി മാറുമെന്നും അവർ പറഞ്ഞു.
ഇതേ ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫിന്റെ സ്ഥാനാർത്ഥി വിൻസി ജോസഫ് രണ്ടില ചിഹ്നത്തിന്റെ പ്രതീക്ഷയിലാണ്.മുന്നണി മാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും വോട്ടഭ്യർത്ഥിച്ച് ഇറങ്ങുമ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതിനും വിൻസി ജോസഫ് പറഞ്ഞു.പരിമിതികൾ പരിഹരിച്ച് നല്ല വികസനം നാടിന് സമർപ്പിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു.എൻഡിഎയുടെ സ്ഥാനാർത്ഥി അഡ്വ നവ്യ കെകെ ആദ്യമായാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെങ്കിലും താൻ ജനിച്ചു വളർന്ന നാട്ടിൽ എല്ലാവരും തന്നെ തുണക്കുമെന്ന പ്രതീക്ഷയിലാണ്. കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ നാട്ടിലേക്ക് എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നവ്യ പറഞ്ഞു