
കാസർകോട്; പ്രമുഖ യുട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ് ആർ ധന്യയെ മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ എസ്.ആർ. ധന്യ. ”ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് ബിയർ മാത്രമാണ് കഴിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കരുതായിരുന്നു. തൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണത്. തന്റെ വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചപ്പോള്‍
വാഹനം നിര്‍ത്താതിരുന്നത്. ഇതിപ്പോൾ പിടിച്ചതിലും വലുത് മാളത്തിൽ എന്ന് പറഞ്ഞത് പോലെയായി, എല്ലാവരും അറിഞ്ഞു. തന്നെയോ കാറോ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പിഴ കോടതിയില്‍ കെട്ടും. താൻ അയ്യപ്പ ബൈജു ഒന്നുമല്ല, പറ്റിയ തെറ്റിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. താന്‍ എംഡിഎംഎ അടിച്ചെന്നും കാറില്‍ നിന്ന് പിടിച്ചെടുത്തെന്നുമെല്ലാം പ്രചരിപ്പിക്കുന്നുണ്ട്, അതെല്ലാം തെറ്റാണ്. മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയുന്നതിനുള്ള ടെസ്റ്റ് വരെ നടത്തിയിട്ടുണ്ട്..” ധന്യ വിശദീകരിച്ചു. 3500 രൂപയുടെ ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് അടക്കം പങ്ക് വെച്ചാണ് ധന്യ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ക്ഷമാപണം നടത്തിയത്
കാസർകോട് അണങ്കൂരിൽ വെച്ചാണ് ധന്യ പിടിയിലായത്. നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി കാര്‍ നിർത്തിയിടുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചു പോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോയ കാറിനെ 16 കിലോമീറ്റര്‍ പിന്തുടർന്നാണ് പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ച് ധന്യയുടെ വീടിന് സമീപം വെച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
പിഴ ചുമത്തിയ ശേഷം ധന്യയെ വിട്ടയച്ചു




