
തൃശ്ശൂർ : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസയാണ് മികച്ച നടി.
മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്, മികച്ച ജനപ്രിയ ചിത്രം പ്രേമലു, മികച്ച സംവിധായകൻ – തിരക്കഥ ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, സിദ്ധാര്‍ത്ഥ് ഭരതന്, ടൊവീനോ തോമസും ആസിഫ് അലിയും
ജ്യോതിർമയിയും അഭിനയ മികവിന് പ്രത്യേക ജൂറി പരാമർശം നേടി. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കർ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി

മലയാള ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാങ്ങുന്ന സിനിമയായി മാറി
മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം, മികച്ച സംവിധായകൻ, തിരക്കഥ അടക്കം 10 അവാർഡുകളാണ് സിനിമ സ്വന്തമാക്കിയത്.
മികച്ച ചിത്രം, മികച്ച സംവിധായകൻ – മികച്ച സ്വഭാവനടൻ സൗബിന്- മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാ സംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങയ
വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ വാരിക്കൂട്ടിയത്

സിനിമാ പുരസ്കാരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍
മികച്ച നടൻ – മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം –
ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്)
അഭിനയത്തിനുള്ള പ്രത്യേക പരാമർശം – ടൊവിനോ തോമസ് (ARM), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)
മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് – പാരഡൈസ് (പ്രസന്ന വിതനഗേ)
സ്വഭാവ നടൻ -സൗബിൻ ഷാഹിർ, സ്ഥാർത്ഥ് ഭരതൻ
സ്വഭാവ നടി – ലിജോമോൾ
സ്ത്രീ-ട്രാൻസ്ജെൻഡർ – പായൽ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം
വിഷ്വൽ എഫക്റ്റ് – ARM
നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ
ജനപ്രിയചിത്രം -പ്രേമലു
നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല
ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്
ആൺ -രാജേഷ് ഗോപി -ബറോസ്
വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല
മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല
ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്
സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി
കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്
എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം
മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)
മികച്ച പിന്നണി ഗായകൻ- കെ.എസ്. ഹരിശങ്കർ ( ഗാനം: കിളിയേ, ചിത്രം: എആർഎം)
മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ചിത്രം: ബോഗേയ്ൻവില്ല)
മികച്ച ഗാനരചയിതാവ്- വേടൻ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ
(അഡാപ്റ്റേഷൻ)- 1. ലാജോ ജോസ് 2. അമൽ നീരദ് (ചിത്രം: ബോഗേയ്ൻവില്ല)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)

