
പത്തനംതിട്ടയിലാണ് അച്ഛന് മകനോട് കൊടും ക്രൂരത കാണിച്ചത്. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമാണ് അച്ഛന് ചെയ്തത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ വേർപെട്ട് കഴിയുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടിയെ CWC ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചിക്കുന്നത്



