
കണ്ണൂര്‍: നീണ്ട നാലരപ്പതിറ്റാണ്ടിന് ശേഷമാണ് ആന്തൂരില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നത്.
കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന വി ദാസന്റെ രക്തസാക്ഷി ദിനത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
താഴെ ബക്കളത്ത് ആരംഭിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി അദ്ധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു.

മുമ്പ് പ്രദേശത്ത് ഓഫീസ് ഉണ്ടായിരുന്നുവെങ്കിലും ഭീഷണി കാരണം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നതിങ്ങനെ,
” അക്രമങ്ങൾ കൊടി കുത്തി വാണ
സിപിഎം പാർട്ടി ഗ്രാമമായ ആന്തൂരിൻ്റെ മണ്ണിൽ
45 വർഷങ്ങൾക്കിപ്പുറം ജനാധിപത്യത്തിൻ്റെ കൂടിച്ചേരലിന് ഒരിടം ഒരുങ്ങിയിക്കുകയാണ് .
1995ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന ആന്തൂർ ദാസൻ്റെ നേതൃത്വത്തിൽ ആന്തൂരിൽ സ്ഥാനാർഥികളെ മത്സരിപ്പിച്ചതിൽ പ്രകോപിതരായ സിപിഎം ഗുണ്ടകൾ ഒക്ടോബർ 26ന് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി.
ശേഷം പ്രദേശവാസികളെ ഭീഷണിപ്പെടുത്തി വർഷങ്ങളോളം മണ്ഡലം പ്രവർത്തനം നടത്തുവാനോ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിപ്പിക്കുവാനോ സിപിഎം സമ്മതിച്ചില്ല . വർഷങ്ങൾക്ക് ശേഷം ആന്തൂർ ദാസൻ്റെ രക്തസാക്ഷി ദിനത്തിൽ തന്നെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആരംഭിക്കാൻ കഴിഞ്ഞു എന്നുള്ളത് ആന്തൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഏറെ ആഹ്ളാദം നൽകുന്നതാണ് ”

പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ കെപിസിസി അംഗം
മുഹമ്മദ് ബ്ലാത്തൂര്‍ മുഖ്യഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി ജനാര്ദനന്, ഇ ടി രാജീവന്, ബ്ലോക്ക് പ്രസിഡന്റ് എം എന്‍ പൂമംഗലം, എ എന്‍. ആന്തൂരാന്‍, പി എം. പ്രേംകുമാര്‍, വി സി ബാലന്, വത്സന് കടമ്പേരി, കെ പി ആദംകുട്ടി, പി സുജാത എന്നിവര്‍ സംസാരിച്ചു

