
കൊല്ലം ; ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തിയതിന് കൊല്ലം ജില്ലാ കളക്ടറുടെ വാഹനമാണ് ജപ്തി ചെയ്തത്.
ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്ത വകയിലാണ് നഷ്ടപരിഹാരം നൽകാൻ വൈകിയത്. ശക്തികുളങ്ങര മീനത്തുചേരി സ്വദേശി പ്രിയയ്ക്കാണ് 2,74,000 രൂപയും പലിശയും നൽകാനുണ്ടായിരുന്നത്. ഇത് ഈടാക്കുന്നതിനാണ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തത്. കൊല്ലം അഡീഷണൽ സബ് കോടതി ജഡ്ജി അരുൺ എം കുരുവിളയാണ് വാഹനം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്


