തദ്ദേശതിരഞ്ഞെടുപ്പ് ;കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തിയാല്‍ പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. ഇത്തവണ പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് ഫലം വൈകുമെന്നും കമ്മീഷണര്‍ അറിയിച്ചു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊട്ടിക്കലാശം നടത്തില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍മാര്‍ക്ക് കൊട്ടിക്കലാശം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ പ്രചരണം തുടരണമെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്വല്‍ പ്രചരണത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.