
കോഴിക്കോട്: സ്കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് നാദാപുരം മേഖലയിലെ പത്താംക്ലാസ് വിദ്യാത്ഥിനി പീഡന വിവരം പറയുന്നത്. സ്കൂള്‍ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബസ് ജിവനക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തു. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ , സായൂജ് , അനുനന്ദ് , സായൂജ് , അരുൺ എന്നിവരാണ് അറസ്റ്റിലായത്.പല സമയങ്ങളിലായി ഇവര്‍ കുട്ടിയെ പീഡിപ്പിച്ചെന്നും കേസില്‍ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലിസ് പറഞ്ഞു.



