
കണ്ണൂര്‍; രാഹുൽ മാങ്കൂട്ടത്തിനെതിരെ പേര് പറയാതെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജിനെതിരെ പരാതിയുമായി രാഹുൽ ഈശ്വർ രംഗത്ത്. തനിക്കെതിരെ വ്യാജ കേസ് ഉണ്ടാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഡിജിപിക്കാണ് പരാതി നൽകിയത്. ബഹുമാനത്തോടെയാണ് താന്‍ റിനിയോട് പെരുമാറിയതെന്നും, പക്ഷെ സാമൂഹിക വിമർശകനായ തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും രാഹുൽ പരാതിയിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടോയെന്ന ചോദ്യമാണ് താൻ ഉന്നയിച്ചത്. റിനി പൊതുവേദിയിൽ തന്നെ രാഹുലിനെതിരെ യാതൊരു പരാതിയും ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പരാതിയിൽ ചൂണ്ടിക്കാട്ടി.

രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാര്‍ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് റിനി പരാതി നൽകിയത്. സൈബർ ആക്രമണത്തിനെതിരെ റിനി നൽകിയ പരാതിയിൽ കേസെടുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.


