
ഗുരുവായൂര്‍; അതി ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തില്‍ കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉൾപ്പെടെ നിരവധി പേർ
പങ്കെടുത്തു. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സുജിത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സുജിത്തിനെ വീട്ടിലെത്തി കണ്ടിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുജിത്തിന് സ്വർണ മോതിരവും തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് സ്വർണമാലയും നൽകിയിരുന്നു

2023 ഏപ്രിൽ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനിൽ വെച്ച് അതിക്രൂരമായ പോലീസ് മർദനം നേരിട്ടത്. ഇതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ഇതോടെ പോലീസിനെതിരെ ശക്തമായ സമര പരിപാടിയുമായി കോണ്‍ഗ്രസും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ക്രൂര മര്‍ദ്ദനത്തെത്തുടർന്ന് സുജിത്തിന് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. അന്നു മുതൽ സുജിത്ത് നടത്തിയ നിയമ പോരാട്ടമാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകുന്നതിനും പൊലീസുകാരുടെ സസ്പെൻഷനും വഴി വെച്ചത്.
ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു


