
കണ്ണൂർ : യുവതിയുടെ കിടപ്പറ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിങ് നടത്തിയതിന്റെ പേരിൽ സഹോദരങ്ങളടക്കം മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി.
വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങളാണ് പകര്‍ത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. നടുവിൽ രാജീവ് ദശലക്ഷം ഉന്നതിയിലെ കിഴക്കനടിയിൽ ഷമൽ, ഉത്തൂർ റോഡിലെ ചെറിയാണ്ടീന്റകത്ത് ലത്തീഫ് എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതിയായ കിഴക്കനടിയിൽ ശ്യാം അടിപിടി കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് കണ്ണൂർ സബ്ജയിലിലാണ്. ശ്യാമും ഷമലും ഇരട്ട സഹോദരന്മാരാണ്.

യുവതിയുടെ സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇത് മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യം കാണിച്ച് ആദ്യം യുവതിയിൽ നിന്ന് ഇവർ പണം കൈപ്പറ്റി. വീണ്ടും പല തവണ പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയിൽ വീഡിയോ ലത്തീഫിന് അയച്ചു കൊടുത്തു. തനിക്ക് വഴങ്ങണമെന്ന്
ലത്തീഫ്
യുവതിയോട് ആവശ്യപ്പെട്ടു. പണത്തിന് വേണ്ടി ലത്തീഫും ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും അറിയിച്ചു. ഇതേത്തുടർന്നാണ് യുവതി കുടിയാന്മല പോലീസിൽ പരാതിപ്പെട്ടത്


