
പത്തനംതിട്ട: ഇതര മതസ്ഥനായ ജീവനക്കാരന്റെ മൃതദേഹം പള്ളിക്കുള്ളിൽ കയറ്റി ചരിത്രം സൃഷ്ടിച്ചത് കോഴഞ്ചേരി മാർത്തോമാ പള്ളി അധികൃതരാണ്.
ക്രിസ്ത്യാനിയല്ലാത്ത ഒരാളുടെ മൃതദേഹം പള്ളിയുടെ ചരിത്രത്തിൽ ഇന്നു വരെ ഉള്ളിൽ വെച്ചിട്ടില്ല. പള്ളിയിലെ സെക്യുരിറ്റി ആയ ഇ വി അജികുമാർ ആണ് മരിച്ചത്. 23 വർഷമായി അജികുമാര്‍ ഇതേ പള്ളിയിൽ ജോലി ചെയ്യുന്നു. മരിക്കുന്ന ദിവസവും രാവിലെ ജോലിക്ക് എത്തിയിരുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്ത അജികുമാറിന് സമുചിതമായ വിട നൽകുന്നതിന് വേണ്ടിയാണ് ക്രിസ്ത്യാനി അല്ലാതിരുന്നിട്ടും മൃതദേഹം പള്ളിയുടെ ഉള്ളിൽ തന്നെ വെച്ചത്. ഇക്കാര്യം ഇടവക അംഗങ്ങളും ഭരണ സമിതിയും ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.



