Thrissur, Kerala, India - September 19, 2013: Pulikali Dancers (Tiger Dance) performers waiting for thier turn with full makeup during Onam festival celebration at Thrissur,Kerala.

തൃശൂര്‍: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികള്‍ ഇറങ്ങും. കണ്ണിനും കാതിനും ഇമ്പമേകി. സ്വരാജ് റൗണ്ടിൽ 9 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്.
വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
വൈകീട്ട് 4.30ന് തെക്കെ ഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്യുന്നതോടെ എല്ലാ കണ്ണുകളും തൃശൂരിലേക്കാകും. ഉദ്ഘാടചടങ്ങില്‍ മേയർ എം കെ.വർഗീസ് അധ്യക്ഷത വഹിക്കും.

പുലിക്കളിയില്‍ കഴിഞ്ഞ തവണ 7 സംഘങ്ങളാണ് പങ്കെടുത്തത്. ഇത്തവണ അത് 9 ആയി. പുലിക്കളിക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പ് വരുത്തിയിട്ടുണ്ട് . പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. കേന്ദ്ര സഹായമായി 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്.


