
കൽപ്പറ്റ: എൻഡിഎ മുന്നണിയിൽ അവഗണന നേരിട്ടതായി സി കെ ജാനു.ആദിവാസി വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കുമെന്ന ബിജെപി നിലപാടിൽ കഴമ്പില്ലെന്നും ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയിട്ടില്ലെന്നും സികെ ജാനു പറഞ്ഞു.ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ആവശ്യം ഉന്നയിച്ച് പലതവണ കത്ത് നൽകിയിട്ടുണ്ടെന്നും അമിത് ഷായെ കണ്ടിട്ടും ഇക്കാര്യത്തിൽ ഒരു കാര്യവും ഉണ്ടായില്ലെന്നും, ബോർഡ് കോർപ്പറേഷൻ തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം ജെആർപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സി കെ ജാനു വ്യക്തമാക്കി.

സർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തിയ സികെ ജാനു സർക്കാർ ആദിവാസികളെ പറ്റിക്കുകയാണെന്നും കോളനിക്ക് ഉന്നതിയെന്ന മണ്ണാങ്കട്ട പേര് മാറ്റിയിട്ട് എന്ത് കാര്യമെന്നും ചോദിച്ചു. ജീവിതനിലവാരം മാറ്റിയിട്ട് ഉന്നതി എന്ന് സർക്കാർ പേരിട്ടാൽ അന്തസ്സ് ഉണ്ട്. ആദിവാസികൾ ഇപ്പോഴും വീടുപോലുമില്ലാതെ കഴിയുകയാണെന്നും തൊഴിലുറപ്പുകൊണ്ട് മാത്രമാണ് ആദിവാസികൾ ജീവിക്കുന്നതെന്നും അവർ വ്യക്തമാക്കി.


