
കൊച്ചി : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ അമ്മയെയാണ്
അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അനുമതിയില്ലാതെ ഹൈക്കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയ പ്രതി അമീറുൽ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്നും നീതി നടപ്പാക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. ഇക്കാര്യം ജഡ്ജിമാരെ നേരിൽക്കണ്ട് പറയാനാണ് ഇവർ കോടതിയിലെത്തിയത്. ടോക്കൺ ഇല്ലാതെയാണ് പ്രവേശന കവാടത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും ബഹളം വെച്ചതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമീറുൽ ഇസ്ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധ ശിക്ഷ ശരി വെച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പ്രതി നല്കിയ ഹർജിയിലായിരുന്നു സുപ്രീം കോടതി നടപടി.


