ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് എൻ ശിവരാജൻ. കോൺഗ്രസ് പച്ച പതാക പിടിക്കട്ടെ

ഭാരതാംബ വിവാദത്തെ തുടര്‍ന്ന് പാലക്കാട് ബിജെപി സംഘടിപ്പിച്ച പുഷ്പാർച്ചനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ വിവാദ പരാമർശം. ബിജെപി മുൻ ദേശീയ കൗൺസിൽ അംഗമാണ് എൻ ശിവരാജൻ. ഇന്ത്യൻ ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നായിരുന്നു പ്രസ്താവന. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയയും രാഹുലും ഇറ്റാലിയൻ കൊടി പിടിക്കട്ടെയെന്നും ശിവരാജൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ത്രിവർണ പതാക ഉപയോഗിക്കുന്നത് നിരോധിക്കണം, വേണമെങ്കിൽ അവർ പച്ച പതാക ഉപയോഗിക്കട്ടെ എന്നായിരുന്നു ശിവരാജന്‍റെ പ്രതികരണം
ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി ശവൻകുട്ടിയാണെന്നും ശിവരാജൻ വിമര്‍ശിച്ചു.