പ്രായപൂർത്തിയാകാത്ത രണ്ട് പെണ്കുട്ടികളെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചയാൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ

15ഉം 14ഉം വയസുള്ള പെൺ കുട്ടികളെ തട്ടികൊണ്ട് പോയി ബലാത്സംഘം ചെയ്‌തെന്നാണ് കേസ്.. 2005 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.. പള്ളിക്കുന്ന് സ്വദേശികളായ പെൺ കുട്ടികളെയാണ് തട്ടികൊണ്ട് പോയത്. 20 വർഷത്തിന് ശേഷം പ്രതി പോലീസിന്റെ വലയിലായി.. കാസർഗോഡ് ചെറുവത്തൂർ സ്വദേശി എം പി രാഗേഷാണ് പിടിയിലായത്. പോണ്ടിച്ചേരിയിൽ വെച്ചാണ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കൂട്ട് പ്രതി രൂപേഷ് നേരത്തെ പിടിയിലായിരുന്നു. അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കുട്ടികളെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം തലശ്ശേരി റെയിൽ വേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു.. കണ്ണൂർ എ സി പി പ്രദീപൻ കണ്ണിപൊയിലിന്റെയും ടൌൺ ശ്രീജിത് കോടേരിയുടെയും നിർദേശ പ്രകാരം എസ് ഐ മാത്യുസ് ജാക്സൺ , സി പി നാസർ , ബൈജു , റമീസ് , മിധുൻ , വിനിൽ തുടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്..