ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി;ഞെട്ടിത്തരിച്ച് നാട്ടുകാർ,വീടിനും കാറിനും കേടുപാട്

ഉത്തരാഖണ്ഡിലാണ് ആളുകളെ ഞെട്ടിച്ച് ഹെലികോപ്ടര്‍ നടുറോഡിലിറക്കിയത്. ഒരു വീടിനും റോഡരികിൽ നിര്‍ത്തിയിട്ട കാറിനും കേടുപാട് പറ്റി. ഹെലികോപ്ടറിന്‍റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പക്ഷെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയില്‍
ഹെലികോപ്ടര്‍ നടുറോഡിലിറക്കിയത്.

വീതി കുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വന്നതിനാലാണ് റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം