സംസ്ഥാനത്ത് വീണ്ടും കോളറ ; ആലപ്പുഴയിലെ 48കാരനാണ് കോളറ സ്ഥിരീകരിച്ചത്

ആലപ്പുഴ : തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍
രഘു പി ജിക്കാണ്
കോളറ ബാധിച്ചത്.
തിരുവല്ല ബിലിവേഴ്‌സ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് ഇയാളുള്ളത്.
കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപ വാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസ്സുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്‌.
ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അവലോകന യോഗവും ചേരുന്നുണ്ട്

സംസ്ഥാനത്ത്
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ മരണം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയുടെ മരണ ശേഷം നടത്തിയ രക്ത
പരിശോധനയിലാണ് കോളറയാണെന്ന് സ്ഥിരീകരിച്ചത്