പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍. കേസില്‍ കഴിഞ്ഞദിവസമാണ് വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ജാമ്യത്തിന് പിന്നാലെ തെറ്റ് തിരുത്തുമെന്ന് വേടൻ മാധ്യങ്ങളോട് പ്രതികരിച്ചു. ലഹരി ഉപയോഗവും മദ്യപാനവും നല്ലതല്ലെ. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുത്. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും വേടൻ പറഞ്ഞു.
ജാമ്യത്തിന് പിന്നാലെ വേടനെ പിന്തുണച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് എത്തി.
അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരം എന്ന് മന്ത്രി പറഞ്ഞു. വേടന് രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണ്. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടൻ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.