ഇറ്റലിയിലെ ജയിലുകളില്‍ ഇനി സെക്‌സ് റൂമുകളും ; തടവുകാര്‍ക്ക് പങ്കാളിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന മുറിയാണിത്

മധ്യ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലുള്ള ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സെക്‌സ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്.
ബെഡും ടോയ്‌ലറ്റും ഉള്‍പ്പടെയുള്ള മുറിയില്‍ 2 മണിക്കൂര്‍ വരെ തടവുകാര്‍ക്ക് പങ്കാളികളുമായി ചെലവഴിക്കാം. ആവശ്യമെങ്കില്‍ അകത്തേക്ക് കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനായി മുറിയുടെ വാതില്‍ ലോക്ക് ചെയ്യരുതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശത്തിലുണ്ട്.

തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് സെക്സ് റൂ അനുവദിച്ചത്. പുറത്തുള്ള പങ്കാളിയുമായി സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ച ഭരണഘടനാ കോടതി വിധിയെ തുടര്‍ന്നാണ് അധികൃതര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്. 2024 ജനുവരിയിലായിരുന്നു കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജയില്‍ ഗാര്‍ഡുകളുടെ നിരീക്ഷണമില്ലാതെ, തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്താന്‍ അവകാശമുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരത്തില്‍ തടവുകാര്‍ക്ക് പങ്കാളികളുമായുള്ള സ്വകാര്യ സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു