കണ്ണൂര്‍; ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒരാളെ പ്രശംസ കവചം കൊണ്ട് മൂടി ചിലർ നടത്തുന്ന അയ്യര്‍ കളിയും ആ നിലവാരത്തിൽ തന്നെ അളന്നാൽ മതിയെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കണ്ണൂര്‍ മേയറുമായ അഡ്വ. ടി ഒ മോഹനന് തന്റെ പോസ്റ്റില്‍ പറയുന്നത്. കാരണ ഭൂതം നൽകുന്ന സംരക്ഷണം തനിക്കും കവച കുണ്ഡലമായി മാറുമെന്നുള്ള ഒരു യുവ ഐ.എ.എസ്സുകാരിയുടെ മനസ്സിലിരിപ്പ് വായിക്കാൻ ദിവ്യദൃഷ്ടി ഒന്നും വേണ്ട.
രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ ലൈക് ചെയ്തതിന് പ്രതിപക്ഷ സർവീസ് സംഘടന പ്രവർത്തകർക്ക് എതിരെ നിരന്തരം കാരണം കാണിക്കാൻ നോട്ടീസ് നൽകി കൊണ്ടിരിക്കുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
എഫ് ബി പോസ്റ്റിന്റെ പൂര്‍ണ രൂപം
” സർവീസിൽ ഇരിക്കെ വമ്പൻമാരായിരുന്ന (?)
പല ഐ.എ.എസ്-ഐ.പി. എസ് സിങ്കങ്ങളും വിരമിച്ച ശേഷം ചില രാഷ്ട്രീയ പാർട്ടിയിൽ ചേക്കേറി, വില്ലൻ കഥാപാത്രമായി വന്ന് ഹാസ്യമായി മാറിയ ഭീമൻ രഘുവിനെപ്പോലെയായി മാറുന്നതാണ് നാം കണ്ടത്.
ഉദാ : അൽഫോൺസ് കണ്ണന്താനം ജേക്കബ് തോമസ്, സെൻകുമാർ, ശ്രീരേഖ……തുടങ്ങിയവർ
ഇപ്പോൾ സർവീസിൽ ഇരിക്കുന്ന ഐഎഎസ്- ഐപിഎസ് സിങ്കങ്ങളുടെ തമ്മിലടിയും തൊമ്മി ജീവിതവും ജനങ്ങൾ കണ്ട് കൊണ്ടിരിക്കുകയാണ്.
ഇതിൽ നിന്നൊക്കെ ഇവരുടെ നിലവാരം ജനങ്ങൾ നല്ലവണ്ണം അളന്നിട്ടുമുണ്ട്
അതുകൊണ്ട് തന്നെ ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒരാളെ പ്രശംസ കവചം കൊണ്ട് മൂടി ചിലർ നടത്തുന്ന അയ്യര്‍ കളിയും ആ നിലവാരത്തിൽ തന്നെ അളന്നാൽ മതി.
മാത്രമല്ല തന്റെ മുൻഗാമികളായ കളങ്കിത വ്യക്തിത്വങ്ങൾക്ക്
സർവീസിൽ ഇരുന്നാലും വിരമിച്ചാലും കാരണ ഭൂതം നൽകുന്ന സംരക്ഷണം തനിക്കും കവച കുണ്ഡലമായി
മാറുമെന്നുള്ള ഒരു യുവ ഐ.എ.എസ്സുകാരിയുടെ മനസ്സിലിരിപ്പ് വായിക്കാൻ ദിവ്യദൃഷ്ടി ഒന്നും വേണ്ട
രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ ലൈക് ചെയ്തതിനു വരെ സർക്കാർ ജീവനക്കാരുടെ അച്ചടക്ക ലംഘനം പറഞ്ഞു പ്രതിപക്ഷ സർവീസ് സംഘടന പ്രവർത്തകർക്ക് എതിരെ നിരന്തരം കാരണം കാണിക്കാൻ നോട്ടീസ് നൽകി കൊണ്ടിരിക്കുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ,
അല്ലേ..”