ഛത്തീസ്ഗഡ്; സര്‍ഗുജ ജില്ലയിലെ ചിന്ദ്കലോ സ്വദേശിയായ ആനന്ദ് യാദവ് എന്ന
35 കാരന്
വിവാഹം കഴിഞ്ഞ് 5 വർഷം പിന്നിട്ടിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. പൂജകളും മന്ത്രവാദുമൊക്കെ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ പരിചയക്കാരനായ ഒരു മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് ആനന്ദ് യാദവ് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ വെച്ച് ആനന്ദ് കുഴഞ്ഞ് വീണു. പിന്നാലെ ബോധം പോയി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു
പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ആനന്ദിന്റെ വയറ്റില്‍ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് ജീവനോടെ കോഴിയെ വിഴുങ്ങിയ വിവരം പുറത്തറിയുന്നത്. 20 സെന്റിമീറ്റർ വലുപ്പമുള്ള കോഴിക്കുഞ്ഞിനെയാണ് വയറ്റില്‍ കണ്ടെത്തിയത്. മന്ത്രവാദിയെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു