കോട്ടയത്ത് വീട്ടിൽ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രം ഡ്രൈവര്‍ ഇല്ലാത്ത സമയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. പാല കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുടുങ്ങിയായിരുന്നു മരിച്ചത്.
വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോൾ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.