
തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾ പ്രമാണിച്ച് നാളെ ( ഒക്ടോബർ 11) സംസ്ഥാനത്ത് പൊതു അവധി .അവധി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവയ്ക്കും അവധി ബാധകം ആയിരിക്കും. നവരാത്രി പൂജവെപ്പിന്റെ
ഭാഗമായാണ് പൊതു അവധി.

നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരം ആണ് പൂജവെപ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യക്കാണ് പൂജവയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതിയ വരുന്നതിനാൽ അഷ്ടമി സന്ധ്യക്ക് പത്തിന് വൈകുന്നേരം ആയിരിക്കും പൂജ വയ്പ്പ് നടക്കുക. 11, 12 തീയതികളിൽ ദുർഗാഷ്ടമി,മഹാനവമി പൂജകൾക്ക് ശേഷം 13 രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ഒക്ടോബർ 11 കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് അവധി അനുവദിച്ചു കൊണ്ടുള്ള തീരുമാനമെടുത്തത്.


