പരാതികൾ അറിയിക്കാന്‍ ടോൾഫ്രീ നമ്പർ ; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സമയത്ത് സിനിമാ മേഖലയിലെ നിരവധി സ്ത്രീകളാണ് തങ്ങൾക്കും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത്. ഈയൊരു സാഹചര്യത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാര മാർഗവുമായി ഫെഫ്ക സംഘടന രംഗത്ത് വന്നത്. സ്ത്രീകള്‍
എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ പരാതി നൽകാൻ ടോൾ ഫ്രീ നമ്പർ സൗകര്യമൊരുക്കിയിട്ടുണ്ട്.

8590599946 എന്ന ഈ നമ്പറിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാവുന്നതാണ്. വാട്സ്ആപ്പ് മെസേജ് ആയും എസ്എംഎസ് ആയും പരാതി നൽകാം . ഇന്ന് വൈകിട്ട് 4 മണിയോടെ നമ്പർ ആക്ടീവ് ആകുന്നതാണ്. സ്ത്രീകൾ ആയിരിക്കും പരാതി പരിഹാര സെല്ലിന്റെ മേൽനോട്ടം ഏറ്റെടുക്കുക. പരാതികൾ വന്നാൽ സ്വീകരിക്കുന്നതും പ്രാഥമിക വിലയിരുത്തൽ നടത്തുന്നതും സ്ത്രീകളായിരിക്കും.