“ജയ് ഹനുമാൻ ” ഹനുമാൻകൈൻഡിനെ ആലിംഗനം ചെയ്ത് മോദിയുടെ വാക്ക്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളിയായ ഹനുമാൻകൈൻഡ് റാപ്പിലൂടെ യുവ ഹൃദയങ്ങളിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. ബിഗ് ഡോഗ്സ് എന്ന ഗാനത്തിലൂടെയാണ് സോഷ്യൽ മീഡിയയിൽ റാപ്പർ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന മോദി ആൻഡ് യുഎസ് പരിപാടിയില്‍ ഹനുമാൻകൈൻഡ് ഗാനം ആലപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് മുന്നിൽ തൻറെ ഹിറ്റ് ഗാനങ്ങളായ ബിഗ് ഡോഗ്സ് ഉൾപ്പെടെയുള്ള ഗാനങ്ങൾ സംഘം അവതരിപ്പിച്ചു.

പരിപാടി കഴിഞ്ഞ ശേഷം വേദിയിലെത്തി നരേന്ദ്രമോദി ഓരോരുത്തരെയും ആലിംഗനം ചെയ്ത് അഭിനന്ദനം അറിയിച്ചു. ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ചപ്പോൾ ജയ് ഹനുമാൻ എന്നായിരുന്നു പറഞ്ഞത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ടിനാണ് റാപ്പ് ലോകത്ത് ഹനുമാൻ കൈൻഡ് എന്ന പേരിൽ അറിയുന്നത്. 2024 ജൂലൈ 10 ന് ഇറങ്ങിയ ബിഗ് ഡോഗ്സ് എന്ന വീഡിയോ സോങ് ഇപ്പോഴും ട്രെൻഡിങ്ങിൽ തന്നെയാണ് നിൽക്കുന്നത്. പൊന്നാനിയിൽ ആയിരുന്നു വീഡിയോ ചിത്രീകരണം. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത വീഡിയോ, ബ്രൗൺ ക്രൂ പ്രൊഡക്ഷൻസിന്റെ കൽമിയാണ് നിർമ്മിച്ചത്. വീഡിയോ സോങ്ങിലെ മാരുതി 800 കാറിലും യമഹ ബൈക്കുകളിലും നടത്തിയ അത്യുഗ്രൻ സ്റ്റണ്ട് കണ്ട് രോമാഞ്ചം വന്നവരായിരുന്നു മലയാളികൾ. ഇപ്പോൾ ഇതാ പ്രധാനമന്ത്രിയുടെ മുന്നിലും ഈ പൊന്നാനിക്കാരൻ പെർഫോം ചെയ്തിരിക്കുകയാണ്.