ബിവറേജസ് ഔട്ട്ലെറ്റിൽ പണം നല്‍കാതെ അതിക്രമം; പോലീസുകാരനെതിരെ കേസെടുത്തു

കൊച്ചി: മദ്യലഹരിയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ പോലീസുകാരന്റെ അതിക്രമം. പോലീസ് ഡ്രൈവറായ ഗോപിയാണ് കൊച്ചി പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അതിക്രമം കാണിച്ചത്. സംഭവത്തെത്തുടർന് ഇയാളെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മാനേജരായ യുവതിയെ കയറി പിടിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.