കാർ യാത്രക്കാരുടെ അലിവില്ലാത്ത മനസ്സ്, പൊലിഞ്ഞത് യുവാവിന്‍റെ ജീവൻ..

കണ്ണൂര്‍ ; കാർ യാത്രക്കാരുടെ അലിവില്ലാത്ത മനസ്സ് കാരണം ഒരു യുവാവിന്‍റെ ജീവൻ പൊലിഞ്ഞു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോകുകയായിരുന്നു. അര മണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്നാണ് മരിച്ചത്. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്.

ശിവപുരം കൊളാരിയിലാണ് ഇന്നലെ രാത്രി 7 മണിയോടെ റിയാസിന്‍റെ ബൈക്കില്‍ കാർ ഇടിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ റിയാസ് അര മണിക്കൂറോളമാണ് റോഡരികിൽ കിടന്നത്. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.